നിയാർക്ക് ബഹ്‌റൈൻ സ്തനാർബുദ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ, കാൻസർ കെയർ ഗ്രൂപ്പ്, അൽ ഹിലാൽ ഹെൽത്ത് കെയർ എന്നിവയുടെ സഹകരണത്തോടെ സ്തനാർബുദ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
സൽമാബാദിലെ അൽ ഹിലാൽ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ, ഡോ. ജാസ്മിൻ സ്തനാർബുദ പ്രതിരോധത്തെയും ലക്ഷണങ്ങളെയും കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ക്യാമ്പിൽ പങ്കെടുത്ത വനിതകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്‌ട്രോൾ, കിഡ്‌നി സ്ക്രീനിംഗ് (ക്രിയാറ്റിനിൻ), ലിവർ സ്ക്രീനിംഗ് (എസ്.ജി.പി.ടി), യൂറിക് ആസിഡ് എന്നീ പരിശോധനകൾ അൽ ഹിലാൽ ഹെൽത്ത് കെയർ സൗജന്യമായി ലഭ്യമാക്കി.
പരിപാടിയുടെ വിജയകരമായ സംഘാടനത്തിന് സഹകരിച്ച അൽ ഹിലാൽ ഹെൽത്ത് കെയറിന് നിയാർക്ക് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
cxcxcx

