"ഓണം ഒരുമയോടെ 2026" സൽമാബാദിൽ വർണാഭമായി ആഘോഷിച്ചു
ശാരിക
സൽമാബാദ്: സൽമാബാദിലെ മലയാളികളുടെ പ്രവാസി കൂട്ടായ്മയായ 'ഒരുമ സൽമാബാദ്' സംഘടിപ്പിച്ച “ഓണം ഒരുമയോടെ 2026” ആഘോഷപരിപാടികൾ സൽമാബാദിലെ ഇസ്മിർ ഹാളിൽ വർണാഭമായി നടന്നു. ചടങ്ങിൽ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായും കെ. ടി. സലിം വിശിഷ്ടാതിഥിയായും പങ്കെടുത്തു.
ഓണത്തിന്റെ സമൃദ്ധിയും കേരളീയ പാരമ്പര്യത്തിന്റെ തനിമയും വിളിച്ചോതുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. 600-ഓളം ആളുകൾക്കായി പരമ്പരാഗത രീതിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി മാറി. പത്തംഗ കോർ കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പരിശ്രമവും മികച്ച സംഘാടനവുമാണ് പരിപാടിയെ വിജയകരമാക്കിയത്.
jkjkljk
adsdsaads
assassa

