ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു
മനാമ: സംസ്കൃതി ബഹ്റൈന്‍ - സമ്യക് പ്രബോധന്‍ എന്ന പേരില്‍ സമകാലിക വിഷയങ്ങളെ ആധാരമാക്കി ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളം പ്രവാസിക്ക് മരണകുരുക്കോ? - എന്ന വിഷയത്തില്‍ രാജേഷ് നന്പ്യാര്‍, റിതിന്‍ രാജ്, അജിത് മാത്തൂര്‍, ലിജേഷ് എന്നിവര്‍ സംസാരിച്ചു. ആധുനിക കേരളത്തിന്റെ സന്പത്ത് വ്യവസ്ഥ രൂപീകരിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ച പ്രവാസി സമൂഹം പലപ്പോഴും ജന്മനാട്ടില്‍ ഒറ്റപ്പെട്ട് മരണം വരിക്കുന്ന കാഴ്ചകളാണ് സാജന്റെയും സുഗതന്റേയും മരണമടക്കമുള്ള സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.സെക്രട്ടറി പ്രവീണ്‍ നായര്‍ സ്വാഗതവും അജികുമാര്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ ബാലചന്ദ്രന്‍ കൊന്നക്കാട് മോഡറേറ്ററായിരുന്നു.

