ഹൂറയിലെ ഫ്ലാറ്റില്‍ മോഷണം


മനാമ: ഹൂറയിലെ മലയാളിയുടെ ഫ്‌ളാറ്റിൽ മോഷണം നടന്നു.കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫൈസലിന്റെ ഹൂറയിലുള്ള   ഫ്ലാറ്റിൽ നിന്ന് ഏഴു പവന്റെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.തിങ്കളാഴ്ച വൈകീട്ട് വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണംനടന്നത്.ഇത് സംബന്ധിച്ച് ഹൂറ പോലീസിൽ പരാതി പെട്ടിട്ടുണ്ട്. രണ്ടു ദിവസം മുൻപ്  ഫ്ലാറ്റിൽ ടൈൽസ് ജോലിക്കുവന്ന തൊഴിലാളിയെയാണ് സംശയിക്കുന്നതെന്നും ഫൈസൽ പോലീസിനോട് പറഞ്ഞു. പോലീസും വിരലടയാള വിദഗ്ധരും സ്‌ഥലത്തെത്തി അന്വേഷണമാരംഭിച്ചു.  
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed