പൊതുജനങ്ങള്‍ക്ക് ഖുര്‍ആന്‍ പഠന വേദി ആരംഭിക്കുന്നു
മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗത്തിന് കീഴില്‍ പൊതു ജനങ്ങള്‍ക്ക് ഖുര്‍ആന്‍ പഠിക്കുന്നതിനുള്ള വേദി പുതുതായി തുടങ്ങുന്നു. ‘ബയാനേ ഖുര്‍ആന്‍’ എന്ന പേരില്‍ മനാമ, മുഹറഖ്, റിഫ എന്നിവിടങ്ങളിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. മനാമയിലും റിഫയിലും കഴിഞ്ഞ ദിവസം പരിപാടിക്ക് തുടക്കമായി. മുഹറഖ് ഏരിയ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പഠന വേദിയുടെ ഉദ്ഘാടനം നാളെ (വെള്ളി) വൈകിട്ട് ഏഴിന് മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും. വിശുദ്ധ ഖുര്‍ആെൻറ സന്ദേശം ജനങ്ങളിലത്തെിക്കുന്നതിെൻറ ഭാഗമെന്ന നിലക്കാണ് ഇത് ആരംഭിക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍ കെ. എം മുഹമ്മദ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ സൂറത്തു യാസീന്‍ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 39748867 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

