ബാബരി മസ്ജിദ് കേസില്‍ 9 മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രിം കോടതി
ന്യൂഡൽഹി: ബി.ജെ.പി നേതാക്കള്‍ പ്രതിയായ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഒമ്പത് മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രിം കോടതി. വിചാരണ കോടതിക്കാണ് സുപ്രിം കോടതി നിര്‍ദേശം നല്‍കിയത്. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ കേസില്‍ പ്രതികളാണ്.
ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 400 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമാണ് ബാബറി മസ്‌ജിദ്. ശ്രീരാമന്റെ ജന്മഭൂമിയെന്ന് വിശ്വസിക്കപ്പെടുന്ന അയോദ്ധ്യയിൽ 1528 നും മുൻപ് ഇവിടെ ഒരു അമ്പലം നിലനിന്നിരുന്നു എന്നും, ഇത് അന്നത്തെ മുഗൾ രാജാവായിരുന്ന ബാബർ നശിപ്പിച്ചു എന്നും പറയപ്പെടുന്നു. അതിനു ശേഷം ഇവിടെ ബാബരി മസ്ജിദ് എന്ന പള്ളി പണിയുകയും ചെയ്തു. 1984 ൽ വിശ്വ ഹിന്ദു പരിഷത്ത് ഇതിനെതിരെ ഒരു സമരം തുടങ്ങുകയും ചെയ്തു. പിന്നീട് 1992 ഡിസംബർ 6 ന് ഒരു സംഘം ഹിന്ദു കർസേവകർ ബാബറി മസ്ജിദ് തകർക്കുകയും ചെയ്തു. വിശ്വ ഹിന്ദു പരിഷത്ത് ഇവിടെ ഒരു രാമക്ഷേത്രം പണിയാൻ തീരുമാനിക്കുകയും ചെയ്തു. നിരവധി മുസ്ലീങ്ങൾ തർക്കമന്ദിരം തകർത്തതിൽ രോഷം പ്രകടിപ്പിച്ചു. അതിനു ശേഷം കോടതിയിലും രാഷ്ട്രീയമായും ചരിത്രപരമായും സാമൂഹിക-മതപരവുമായുള്ള ബാബറി മസ്ജിദിന്റെ പിന്നിലെ ചരിത്രത്തിനെക്കുറിച്ചുള്ള ചർച്ചകളെ അയോധ്യാ തർക്കമെന്ന പേരിലറിലും

