ദുബൈ പ്ലാസാ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു
മനാമ: ലോകോത്തര നിലവാരമുള്ള ഉല്പന്നങ്ങളുമായി ദുബൈ പ്ലാസ മനാമയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. . വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉല്പന്നങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച ദുബൈ പ്ലാസാ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിന്റെ ഉദ്ഘാടനം മുന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് അബ്ദുള്‍ വാഹിദ് ഖറാത്ത, സമസ്ത പ്രസിഡണ്ട് ഫക്രുദ്ദീന്‍ കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കിഴിശ്ശേരി മുഹമ്മദ് അഷ്റഫ്, ഡയറക്ടര്‍മാരായ അഷ്റഫ് മായഞ്ചേരി (സ്കൈ ഗ്രൂപ്പ്), നൗഷാദ് അലി അബ്ദുള്ള (സ്കൈ ഗ്രൂപ്പ്), മാനേജര്‍ കിഴിശ്ശേരി ജിഷാര്‍ എന്നിവരും ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രമുഖരും പങ്കെടുത്തു.
ഭക്ഷ്യവസ്തുക്കളും ടെക്സ്റ്റൈല്‍ ഉല്പന്നങ്ങളും ഒഴികെയുള്ള എല്ലാവിധ ഉല്പ്ന്നങ്ങളും ഈ സ്ഥാപനത്തില്‍ ലഭിക്കുമെന്നും
ഉപഭോക്താവിന്‍റെ ഷോപ്പിംഗിന് പുതിയൊരു അനുഭവമായിരിക്കും ഈ സ്ഥാപനമെന്നും എല്ലാത്തരം ബ്രാന്‍ഡഡ് വാച്ചുകള്‍, ബാഗുകള്‍, ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, കോസ് മെറ്റിക്സ് ഐറ്റങ്ങള്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഒരു കുടക്കീഴില്‍ ലഭിക്കുക എന്ന ഉപഭോക്താവിന്റെ ആഗ്രഹത്തിനനുസരിച്ചാണ് ഇവിടെ ഉല്പന്നങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
നവീനവും വൈവിധ്യങ്ങളുമായ ഉല്പന്നങ്ങളുടെ വിപുലമായ ശേഖരം സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും ഉപഭോക്താവിന് ലഭിക്കുകയെന്നും മാനേജ്മെന്റ് പറഞ്ഞു.
ഗള്‍ഫ് രാഷ്ട്രങ്ങളിലും സ്വദേശത്തും ബിസിനസ്സില്‍ കഴിവുതെളിയിച്ച ഒരുകൂട്ടം നിക്ഷേപകരുടെ സംരംഭമാണ് ദുബൈ പ്ലാസ. വ്യവസായ രംഗത്ത് ഒന്നര പതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയവുമുള്ള ദുബൈ പ്ലാസക്ക് സൗദി അറേബ്യയില്‍ മാത്രം 12 ഡിപ്പാര്‍ട്ടുമെന്‍റ് ഷോപ്പുകള്‍ ഉണ്ട്. ഇതിന് പുറമേ ജി .സി.സി. രാഷ്ട്രങ്ങളിലും സഹോദര സ്ഥാപനങ്ങള്‍ ഉണ്ട്. ഇപ്പോള്‍ തുടക്കം കുറിച്ച ഈ സംരംഭത്തിന്‍റെ ബ്രാഞ്ചുകള്‍ ബഹ്റൈനിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഉടന്‍ ആരംഭിക്കുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3941 7696, +973 34204243 എന്നീ നന്പറുകളിലോ , dubaiplazabahrain എന്ന ഫേസ്ബുക്ക് പേജിലോ ബന്ധപ്പെടാവുന്നതാണ്.

