സമ്മര്‍ ക്യാന്പ് രജിസ്ട്രേഷന്‍ ആരംഭിച്ചു


മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന സമ്മര്‍  ക്യാന്പിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍  അറിയിച്ചു. ജുലൈ 1 മുതല്‍ ആഗസ്റ്റ് 15 വരെ രാവിലെ 9 മുതല്‍ 1 മണിവരെയാണ് സമ്മര്‍ ക്യാന്പ് സംഘടിപ്പിക്കുന്നത്. 5 വയസ്സുമുതല്‍ 14 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ക്യാന്പ്.

കലാ കായിക വിനോദങ്ങള്‍ക്കൊപ്പം പഠനസംബന്ധമായ പരിപാടികളും ക്യാന്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.    ഇന്ത്യന്‍ ക്ലബിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 50 ദിനാറും, അംഗമല്ലാത്തവരുടെ കുട്ടികള്‍ക്ക് 60 ദിനാറാണ് ഫീസ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി ജോബ് എം.ജെ, ( 33340494) അസിസ്റ്റന്റ് എന്റര്‍ടൈമെന്റ് സെക്രട്ടറി  സെന്തില്‍ കുമാര്‍, ( 33340494 ), കോര്‍ഡിനേറ്റര്‍ നന്ദകുമാര്‍ (36433552) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed