ഇന്ത്യൻ സ്‌കൂൾ ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിച്ചു


മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ  കാമ്പസിൽ  വർണ ശബളമായ പരിപാടികളോടെ ബഹ്റൈന്‍  ദേശീയ ദിനം ആഘോഷിച്ചു .  ഇസ ടൗൺ  ജഷൻമൽ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന പരിപാടികളിൽ  ദേശീയ വസ്ത്രമണിഞ്ഞു  പതാകയും  കയ്യിലേന്തി കുട്ടികൾ അണിനിരന്നു .  സ്കൂളിലെ അറബിക്  വിഭാഗത്തിന്റെ നേതൃത്വത്തിലാണ്  ദേശീയ ദിനം ആഘോഷിച്ചത് .  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി. വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം  മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി , വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ്, സ്കൂൾ വിദ്യാർത്ഥികൾ സന്നിഹിതരായിരുന്നു .  വിദ്യാർത്ഥികൾക്കിടയിൽ ദേശീയ ദിനങ്ങളുടെ നിർണായക പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതിനുള്ള  അറബിക്  വകുപ്പിന്റെ സമർപ്പിത പരിശ്രമങ്ങളെ  പ്രിൻസ് എസ് നടരാജൻ  അഭിനന്ദിച്ചു .   ബഹറിൻ  മതപരമായ വൈവിധ്യം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.  അറബിക് വിഭാഗം മേധാവി റുഖയ എ റഹിം  സ്വാഗതം പറഞ്ഞു.

 വിശുദ്ധ ഖുർആൻ പാരായണത്തോടെയും , ദേശീയഗാന  ആലാപനത്തോടെയും ബഹ്റൈന്‍  ദേശീയ ദിന ആഘോഷ പരിപാടികൾ ആരംഭിച്ചു   . പരമ്പരാഗത  നൃത്തങ്ങൾ ഉൾപ്പെടെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed