ശമ്പളക്കുടിശ്ശിക: പ്രമുഖ കമ്പനിയിലെ 900 ത്തോളം തൊഴിലാളികൾ സമരത്തിൽ
മനാമ: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ബഹ്‌റൈനിലെ മറ്റൊരു പ്രമുഖ കമ്പനിയിലെ തൊഴിലാളികൾ കൂടി സമര രംഗത്തേക്കിറങ്ങി. അസ്കറിലെ ബഹ്‌റൈൻ മോട്ടോർ കമ്പനിയിലെ തൊഴിലാളികളാണ് ഇന്ന് രാവിലെ മുതൽ ജോലിക്കു പോകാതെ കമ്പനി കവാടത്തിൽ സമരം ചെയ്യാൻ ആരംഭിച്ചത്. ബഹ്‌റൈൻ,ഇന്ത്യ,പാക്കിസ്ഥാൻ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 900 ത്തോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത് . കഴിഞ്ഞ രണ്ടു മാസം മുതൽ ആറ് മാസം വരെ ശമ്പളം ലഭിക്കാത്ത തൊഴിലാളികൾ ആണ് ഇവിടെയുള്ളത്. കമ്പനി അധികൃതർ ഇക്കാര്യത്തിൽ യാതൊരുവിധ ഉറപ്പും തരുന്നില്ലെന്നും ഗത്യന്തരമില്ലാതായതോടെ പണിമുടക്കാൻ തീരുമാനി ക്കുകയായിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.
