മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: മുൻ ബഹ്‌റൈൻ പ്രവാസി തൃശൂർ വെണ്ടോർ അക്കരപ്പുറം ജോയ് (62)(ദേവസി ജോയ്)നാട്ടിൽ നിര്യാതനായി. ബഹ്‌റൈൻ കൊംസിപ് കമ്പനിയിൽ സൈറ്റ് ഇൻ ചാർജ്ജ് ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.
എൺപതുകളിൽ ബഹ്‌റൈൻ കേരളീയ സമാജം അടക്കമുള്ള വേദികളിൽ സ്‌ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹം ഒരു ഗായകൻ കൂടി ആയിരുന്നു. സംസ്കാരം വെണ്ടോർ സെന്റ് മേരീസ് പള്ളിയിൽ നടന്നു. ഭാര്യ മേരി,മക്കൾ അനൂപ്,ആശ,മരുമക്കൾ മീനു,ഡെൽസൺ
