ബഹ്‌റൈനിൽ ലുലുവിന്റെ ഏഴാമത് ഹൈപ്പർ മാർക്കറ്റ് നാളെ ഉൽഘാടനം ചെയ്യും
മനാമ:അന്താരാഷ്ട്ര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലുവിന്റെ ബഹ്‌റൈനിലെ ഏഴാമത്തേതും അന്താരാഷ്ട്രതലത്തിൽ 156-മത്തേതുമായ ഹൈപ്പർ മാർക്കറ്റ് നാളെ ബഹ്‌റൈനിലെ സാറിലേ ആട്രിയം മാളിൽ പ്രവർത്തനമാരംഭിക്കും.
രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹ്‌റൈൻ ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ സംബന്ധിക്കും . മന്ത്രാലയം,രാജ പ്രതിനിധികൾ, ലുലു ചെയർമാൻ എം എ യൂസഫലി തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കും. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിന്നുള്ള നിരവധി പേരും ചടങ്ങിനെത്തും. ബഹ്‌റൈൻ സൗദി കോസ്‌വേയിൽ ആണ് പുതിയ മാൾ. .
