31 പാർലമെന്റ് സീറ്റുകളിൽ രണ്ടാംഘട്ട വോട്ടെടുപ്പ്

മനാമ : രാജ്യത്തിന്റെ ഗവർണറേറ്റുകളിൽ ശനിയാഴ്ച്ച നടന്ന ആദ്യ റൌണ്ട് പാർലമെന്ററി, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളുടെ അന്തിമ ഫലങ്ങൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമഗ്ര നിരീക്ഷണ വിഭാഗം മേധാവി ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. അദൽ അബ്ദുൾ റഹ്മാൻ അസൗമിയാണ് ക്യാപിറ്റൽ ഗവർണറേറ്റിലെ ആദ്യ മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട്, മൂന്ന്, നാല്,അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് മണ്ഡലങ്ങളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും.
മുഹറഖ് ഗവർണറേറ്റിലെ നാലാം മണ്ഡലത്തിൽ ഇസ അബ്ദുൾജാബർ മഹമൂദ് അൽകുജിയാണ് വിജയിച്ചത്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, മണ്ഡലങ്ങളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും. നോർത്തേൺ ഗവർണറേറ്റിൽ രണ്ട്, ആറ് മണ്ഡലങ്ങളിൽ ഫാത്തിമ അബ്ബാസ് മൊഹമ്മദ് ഖസീം, അബ്ദുൾനബി സൽമാൻ അഹമ്മദ് നാസർ എന്നിവർ വിജയിച്ചു. ഒന്ന്, മൂന്ന്, നാല്,അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് മണ്ഡലങ്ങളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും.
സൗത്തേൺ ഗവർണറേറ്റിൽ മൂന്ന്, എട്ട്, പത്ത് മണ്ഡലങ്ങളിൽ അഹമദ് യൂസഫ് മുഹമ്മദ് അബ്ദുൾ ഖാദർ അൽ അൻസാരി, ഫൗസിയ അബ്ദുല്ല യൂസഫ് സൈനൽ, മുഹമ്മദ് ഇബ്രാഹിം അലി മോഹന്ന അൽ സെയ്സി അൽ ബുഐനാൻ, ഇസ യൂസഫ് അബ്ദുള്ള മുഹമ്മദ് അൽ ദോസരി എന്നിവർ വിജയിച്ചു. ഒന്ന്, രണ്ട്, നാല്,അഞ്ച്, ആറ്, ഏഴ്, ഒമ്പത് മണ്ഡലങ്ങളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും.
മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മുഹറഖ് ഗവർണറേറ്റിൽ രണ്ട്, ആറ്, എട്ട് മണ്ഡലങ്ങളിൽ ഹസ്സൻ ഫറൂഖ് ഹസ്സൻ അൽ ദുയി, ഫാദിൽ അബ്ബാസ് ഹസ്സൻ അഹ്മദ് അൽ ഔദ്, അബ്ദുൾഅസീസ് താമിർ ഖലീഫ ഹസ്സ അൽ അൽ കാബി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, മണ്ഡലങ്ങളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും.
നോർത്തേൺ ഗവർണറേറ്റിലെ രണ്ടാമത്തെ മണ്ഡലത്തിൽ ബദ്രിയ ഇബ്രാഹിം അബ്ദുള്ള മൊഹമ്മദ് അബ്ദുള്ള ഹുസൈൻ തിരഞ്ഞെടുക്കപ്പെട്ടു. ഒന്ന്, മൂന്ന്, നാല്,അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് മണ്ഡലങ്ങളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും.
സൗത്തേൺ ഗവർണറേറ്റിൽ ഏഴ്, എട്ട്, പത്ത് മണ്ഡലങ്ങളിൽ അബ്ദുള്ള അഹമ്മദ് ഇബ്രാഹിം ബബ്ഷിറ്റ്, ബദ്ർ സാലെ അബ്ദുൽ അസീസ് അൽ ദുബൈ അൽ തമീമി, ഹെസാം ഇബ്രാഹിം മുഫ്രീജ് അൽ ദോസരി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഒന്ന്, രണ്ട്, മൂന്ന്, നാല്,അഞ്ച്, ആറ്, ഒമ്പത്, മണ്ഡലങ്ങളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും.