തിരഞ്ഞെടുപ്പ് മുതൽ ഫല പ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും നിരീക്ഷിക്കും


മനാമ : ബഹ്റൈനിലെ തിരഞ്ഞെടുപ്പ് സ്വതന്ത്രമായി നിരീക്ഷിക്കാൻ 231 പേർ സ്വമേധയാ മുന്നോട്ടുവന്നിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്(എൻ.ഐ.എച്ച്.ആർ)നെ കൂടാതെ ബഹ്‌റൈൻ ട്രാൻസ്പരൻസി അസോസിയേഷൻ (ബി.ടി.എ), ബഹ്റൈൻ ജൂറിസ്റ്റ്സ് സൊസൈറ്റി (ബി.ജെ.എസ്.), ബഹ്റൈൻ പബ്ലിക് റിലേഷൻസ് അസോസിയേഷൻ (ബി.പി.ആർ.എ), ബഹ്റൈൻ ഹ്യുമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി (ബിഎച്ച്ആർഡബ്ല്യുഎസ്), നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (ബി.എച്ച്.ആർ.ഡബ്ല്യൂ.എസ്) എന്നീ നാല് എൻ.ജി.ഒകൾക്കാണ് നിരീക്ഷണ ചുമതല. ഇലക്ഷൻ മേൽനോട്ടത്തിലുള്ള സുപ്രീം കമ്മിറ്റി ഇപ്പോൾ ഈ സംഘടനകളുടെ രജിസ്ട്രേഷനുകൾ പൂർത്തിയാക്കിവരികയാണ്.
 
കഴിഞ്ഞ ഇലക്ഷനിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതവും, സുതാര്യവുമായ നടത്തിപ്പിന് സഹകരിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്ത പൗരസമൂഹങ്ങളുടെ പ്രവർത്തനങ്ങൾ അഭിനന്ദനം നേടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും നിരീക്ഷിക്കും. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ സംഘടനകൾ, മറ്റ് സിവിൽ സൊസൈറ്റികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളും നിരീക്ഷകർ നിരീക്ഷിക്കും.
 
വോട്ടർമാരുടെയും പൗരൻമാരുടെയും പെരുമാറ്റങ്ങളും നിരീക്ഷണ പരിധിയിലാണ്. കൂടാതെ, ആരാധനാലയങ്ങളും മറ്റ് മതപരമായ സംവിധാനങ്ങളും സ്ഥാനാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനോ അവഹേളിക്കുന്നതിനോ ശ്രമങ്ങൾ നടത്തുന്നുണ്ടോ എന്നും നിരീക്ഷിക്കും. മറ്റു നിയമ ലംഘനങ്ങളെയും നിരീക്ഷിക്കുകയും നടപടി കൈക്കൊള്ളുകയും ചെയ്യും.
 
തെരഞ്ഞെടുപ്പു പ്രക്രിയയുടെ മേൽനോട്ടത്തിൽ വഹിക്കുന്നതിന് നിരീക്ഷണത്തിനായി പൊതു പങ്കാളിത്തം ആവശ്യപ്പെട്ട സുപ്രീം കമ്മിറ്റിയുടെ സെപ്തംബർ 30 ലെ ഉത്തരവിൻറെ ഫലമായാണ് സംഘടനകൾ മുന്നോട്ട് വന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സിവിൽ സൊസൈറ്റികൾ നവംബർ 5 നകം രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കാൻ സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നടപടിയെ വിലയിരുത്തുമ്പോൾ തെളിവുകൾ ഇല്ലാത്തവയെ ഒഴിവാക്കണം. മണ്ഡലങ്ങൾ നിയോജകമണ്ഡലങ്ങളിലെ സന്ദർശനങ്ങളുടെ വിവരങ്ങളും സമയവും രേഖപ്പെടുത്തണം.
 
നിരീക്ഷകർ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നിർദ്ദേശങ്ങളും അറിഞ്ഞിരിക്കണം. നിയമത്തിന്റെ പരമാധികാരത്തെ അവർ ബഹുമാനിക്കണം. തെരഞ്ഞെടുപ്പ് സംബന്ധമായ നിയമങ്ങളും ചട്ടങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായി അനുസരിക്കേണ്ടതുണ്ട്. പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ അവർ പൂർണ്ണമായും പക്ഷപാതരഹിതരായിരിക്കണം. അധികാരികൾ, രാഷ്ട്രീയ സംഘങ്ങൾ, സ്ഥാനാർത്ഥികൾ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവയോടൊന്നും നിരീക്ഷകർ പക്ഷപാതം പ്രകടിപ്പിക്കരുതെന്നും നിർദേശമുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed