വാസവദത്തയുടെ ജീവിതക്കാഴ്ച്ചയിലൂടെ 'സമയമായോ സഖി'
മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോല്സവത്തിന്റെ ആദ്യ ദിനത്തിൽ അവതരിപ്പിക്കപ്പെട്ട "സമയമായോ സഖി" എന്ന നാടകം സമ്പത്തിലും സൗന്ദര്യത്തിലും മതിമറന്ന വാസവദത്തയിലൂടെ ജീവിതത്തിന്റെ അകക്കാഴ്ച്ചകളിലേക്കാണ് ഈ നാടകം കാണികളെ കൂട്ടിക്കൊണ്ടുപോയത്.
ശ്രീ നാരായണ ഗുരുവും കവി കുമാരനാശാനെയും ചിത്രികരിക്കുന്ന നാടകത്തിൽ ബഹ്‌റൈനിലെ പ്രശസ്ത നാടക പ്രവർത്തകരായ ശിവകുമാർ കൊല്ലറോത്ത്, മനോജ് മോഹൻ, വിജിന സന്തോഷ്, ഫിറോസ് തിരുവത്ര, വിനോദ് അളിയത്ത്, ബോണി ജോസ്, നാസർ മാട്ടൂൽ, കാത്തു സച്ചിൻ എന്നിവർ വേഷമിട്ടു. കൃഷ്ണകുമാർ പയ്യന്നൂർ വെളിച്ചവും ആരതി ഷാഗിൽ ശബ്ദവും നിയന്ത്രിച്ചു.രംഗസജ്ജീകരണം സുരേഷ് അയ്യബള്ളി,ജനറൽ കോർഡിനേറ്റർ ശശി തിരുവാങ്കുളം, സാങ്കേതിക സഹായം ബാബു അയിനിക്കാട്, ബിജു യോഹന്നാൻ.



