എസ്.കെ.എസ്.എസ്.എഫ് ഗുദൈബിയ യൂണിറ്റ് നിലവിൽ വന്നു

മനാമ: ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ‘നേരിനൊപ്പം ഒത്തുചേരാം’ എന്ന ശീർഷകത്തിൽ ആരംഭിച്ച മെന്പർഷിപ്പ് ക്യാന്പയിനിന്‍റെ ഭാഗമായി ഗുദൈബിയ യൂണിറ്റ് നിലവിൽ വന്നു. അബ്ദുൽ റസാഖ് നദ്−വി (ചെയർമാൻ), മുസ്തഫ കിളയിൽ താമരശ്ശേരി (ജന. കൺവീനർ), ശറഫുദ്ദീൻ നല്ലളം (വിഖായ കൺവീനർ), സൈഫുദ്ദീൻ വളാഞ്ചേരി (സഹചാരി കൺവീനർ), അബ്ദു സലാം ചോല (സത്യധാര കൺവീനർ), ശഫീഖ് വളാഞ്ചേരി (ട്രെൻഡ് കൺവീനർ), ഫൈസൽ വി.പി.കെ (സർഗലയം കൺവീനർ) എന്നിവരാണ് മുഖ്യഭാരവാഹികൾ. ബഹ്റൈനിലുടനീളം വിവിധ ഏരിയകളിലായി നടന്ന യൂണിറ്റ് കമ്മറ്റികളുടെ രൂപീകരണ ശേഷം വി.വി.സേ 2018 പാർലിമെന്‍റ് നടക്കും.