കെ­. കരു­ണാ­കരന്റെ­ ജന്മശതാ­ബ്ദി­യാ­ഘോ­ഷം സംഘടി­പ്പി­ച്ചു­.


മനാമ: ഐ.വൈ.സി.സിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരന്റെ ജന്മശതാബ്ദിയാഘോഷം സംഘടിപ്പിച്ചു. ഐ.വൈ.സി.സി വൈസ് പ്രസിഡണ്ട് ദിലീപ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ആർ മഹേഷ് മുഖ്യപ്രഭാഷണം നടത്തി. എൽദോസ് കുന്നപ്പള്ളി എം.എൽ.എ, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ബഷീർ അന്പലായി, സിൻസൺ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലീഡർ കെ. കരുണാകരൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ കാലഘട്ടത്തിലെ ഇതിഹാസ നായകനാണെന്ന് ജന്മശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ച മുൻ എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ അഭിപ്രായപെട്ടു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി അംഗം ഷഹീർ വരവൂരിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ആർ മഹേഷ് ഐ.വൈ.സി.സിയുടെ ഉപഹാരം കൈമാറി.

You might also like

Most Viewed