സെന്റ് മേരീസ് കത്തീഡ്രലിലെ ബൈബിള്‍ ക്ലാസുകൾ സമാപിച്ചു

മനാമ :ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു വന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന്റെ (ഒ.വി.ബി.എസ് 2018) സമാപനം വിവിധ ചടങ്ങുകളോടെ സമാപിച്ചു. വെള്ളിയാഴ്ച രാവിലെ കത്തീഡ്രലിൽ വെച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തയും ബോംബേ ഭദ്രാസനധിപനുമായ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന്‍ വൈകിട്ട് നാല് മണി മുതൽ ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ വെച്ച് സമാപന ഘോഷയാത്രയും സമ്മേളനവും നടന്നു. തുടർന്ന്‍ നടന്ന സമാപന സമ്മേളനത്തിന് മെത്രാപ്പോലീത്ത മുഖ്യ അതിഥി ആയിരുന്നു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ കത്തീഡ്രൽ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു. ഒ.വി.ബി.എസ് സെക്രട്ടറി സജി ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. കത്തീഡ്രൽ സഹ വികാരി റവ. ഫാദർ ഷാജി ചാക്കോ, നികിതാ ആൻലിനു, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗം അലക്സ് ബേബി, കത്തീഡ്രൽ ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സകറിയ എന്നിവർ ആശംസകൾ അർപ്പിച്ചു. ഒ.വി.ബി.എസിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ച ബോംബേ കല്യാൺ ഈസ്റ്റ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക വികാരിയും അദ്ധ്യാപകനുമായ റവ. ഫാദർ ബിജോയ് ജോർജിനെ ഇടവകയുടെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.