പ്രവാസോത്സവ് 2018 ഇന്ന്

മനാമ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ബഹ്റൈൻ കേരളീയ സമാജത്തിൽ െവച്ച് നടത്തുന്ന പ്രവാസോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമതി പത്രകുറിപ്പിലൂടെ അറിയിച്ചു. പ്രവാസോത്സവം പത്തനംതിട്ട എം.പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. മുൻ ഭക്ഷ്യ-സിവിൽ സപ്ലൈസ്, റവന്യൂ മന്ത്രി അഡ്വ. അടൂർ പ്രകാശ് എം.എൽ.എ മുഖ്യഅതിഥി ആയിരിക്കും. സമ്മേളനത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. പഴകുളം മധു, പത്തനംതിട്ട ഡി.സി.സി പ്രസിഡണ്ട് ബാബു ജോർജ്, ഡി.സി.സി വൈസ് പ്രസിഡണ്ട് കെ.കെ റോയ്സൺ, തോമസ് വർഗീസ് എന്നിവർ പങ്കെടുക്കും.
പ്രവാസോത്സവത്തോടനുബന്ധിച്ച് ഈദ് മ്യൂസിക്കൽ നെറ്റിൽ പ്രശസ്ത പിന്നണി ഗായകരായ ചന്ദ്രലേഖ, പന്തളം സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ ഉണ്ടായിരിക്കും. ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരായ പ്രമുഖ വ്യക്തിത്വങ്ങളെ പ്രസ്തുത സമ്മേളനത്തിൽ ആദരിക്കുന്നതായിരിക്കും. കഴിഞ്ഞ ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പത്താം ക്ലാസിലെയും, പന്ത്രണ്ടാം ക്ലാസിലെയും പത്തനംതിട്ട ജില്ലക്കാരായ കുട്ടികളെ യോഗത്തിൽ അനുമോദിക്കുന്നതായിരിക്കും.
പ്രവാസോത്സവത്തിന്റെ നടത്തിപ്പിനായി രാജു കല്ലുംപുറം, ബിനു കുന്നന്താനം (രക്ഷാധികാരികൾ), എബ്രഹാം സാമുവേൽ (പ്രസിഡണ്ട്), സുനിൽ കോന്നി (ജനറൽ സെക്രട്ടറി), ഷിബു എബ്രഹാം (ജനറൽ കൺവീനർ), മാത്യൂസ് വാളക്കുഴി (പബ്ലിസിറ്റി കൺവീനർ), പാപ്പച്ചൻ കൂടൽ (ട്രഷറർ), ജോൺസൻ ടി. ജോൺ (പ്രോഗ്രാം കൺവീനർ), എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ നൂറ്റൊന്ന് അംഗങ്ങളുള്ള കമ്മറ്റി പ്രവാസോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.