ആഭ്യന്തര മന്ത്രി പോലീസ് ഉദ്യോഗസ്ഥരെ സന്ദർശിച്ചു

മനാമ : ഈദിനോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഗവർണറേറ്റിലുള്ള പോലീസ് ഡയറക്ടഴ്സിനെ സന്ദർശിച്ചു. പോലീസ് ഉദ്യോഗസ്ഥരുമായി കൂടി കാഴ്ച നടത്തിയ അദ്ദേഹം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ ഖലീഫ, കിരീടാവകാശി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ ഈദ് ആശംസകൾ കൈമാറി. കൂടാതെ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും, നിയമപാലനവും സംരക്ഷിക്കുന്നതിൽ പോലീസ് വിഭാഗം വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു. ഈ അനുഗ്രഹീതമായ വേളയിൽ ഞങ്ങൾ നിങ്ങളോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും, സെക്യൂരിറ്റി പ്രൊട്ടക്ഷൻ മിഷൻനുവേണ്ടി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തോടൊപ്പം പൊതുസുരക്ഷാ വിഭാഗത്തിന്റെ ചീഫും അനുഗമിച്ചിരുന്നു.