അൽ ഹിലാൽ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ സെന്ററിന്റെ അദ്‌ലിയ ശാഖ ഉദ്ഘാടനം ഇന്ന്


മനാമ : മിഡിൽ ഈസ്റ്റിലെ പ്രമുഖ ഗ്രൂപ്പായ ബദർ അൽ സമാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള അൽ ഹിലാൽ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ സെന്ററിന്റെ മൂന്നാമത് ശാഖ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ഇന്ന് അദ്‌ലിയയിൽ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് ഇതിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്ന് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ ലതീഫ്, ഡയറക്ടർ വിനോദ്, ഡയറക്ടർ പി.എ മുഹമ്മദ്, സി.ഇ.ഒ പി.എ മുഹമ്മദ് ബിസിനസ് ഡവലപ്പ്മെന്റ് മേധാവി ആസിഫ് മുഹമ്മദ് തുടങ്ങിയവർ പറഞ്ഞു. 

ചടങ്ങിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, നടി ഭാവന എന്നിവർ മുഖ്യാതിഥികളായിരിക്കും. തുടർന്ന് പ്രമുഖ ബാൻഡിന്റെ സംഗീത പരിപാടി നടക്കും. ബദർ അൽ സമാ ഹോസ്പിറ്റൽസ് ആന്റ് പോളി ക്ലിനിക്ക് ഗ്രൂപ്പിന്റെ ഒമാൻ, ഖത്തർ, കുവൈത്ത്, യു.എ.ഇ, സൗദി എന്നിവയുടെ ഭാഗമായാണ് അൽ ഹിലാൽ ആശുപത്രി സംരംഭങ്ങൾ ബഹ്റൈനിൽ പ്രവർത്തിക്കുന്നത്. അഞ്ച് നിലകളിലായി വിവിധ നവീന സൗകര്യങ്ങളുമായാണ് അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ഒരുങ്ങുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി. വിദഗ്ദ്ധരായ ഡോക്ടർമാരും ഇന്റേണൽ മെഡിസിൻ സ്പെഷ്യലൈസ്ഡ് സർവ്വീസും പ്രത്യേകതകളായിരിക്കും. ജനറൽ സർജറി, യൂറോളജി, ശിശുവിഭാഗം, ഇ.എൻ.ടി, റേഡിയോളജി, ഗൈനക്കോളജി തുടങ്ങിയ വിവിധ മേഖലകളിലെ ആരോഗ്യ സേവനങ്ങൾ ലഭ്യമായി
രിക്കും. 

നിലവിൽ മുഹറഖിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും റിഫയിൽ ഒരു മെഡിക്കൽ സെന്ററും ഈ ഗ്രൂപ്പിന്റേതായി പ്രവർത്തിച്ചുവരുന്നുണ്ട്. അടുത്ത വർഷം പൂർത്തിയാകുന്നതോടെ നിരവധി ശാഖകൾ തുറക്കാനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുശാസിക്കുന്ന വിധത്തിലുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയുള്ള മെഡിക്കൽ സെന്ററിൽ ഇന്റേണൽ മെഡിസിൻ, ഗൈനോക്കോളജി, ജനറൽ സർജ്ജറി, യൂറോളജി, പീഡിയാട്രിക്, ദന്തവിഭാഗം, നേത്രവിഭാഗം, ഇഎൻടി എന്നീ വിഭാഗങ്ങളും പ്രവർത്തിക്കും. ഉദ്ഘാടനം പ്രമാണിച്ച് ആദ്യ അഞ്ച് ദിനങ്ങളിൽ കൺസൾട്ടിംഗ് ഫീസ് സൗജന്യമായിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed