ചോ­ദ്യ പേ­പ്പർ‍ മാ­റി­ നൽ‍­കി­യ സംഭവം : സഹോ­ദരന്റെ­ ചോ­ദ്യപ്പേർ‍ കാ­ണി­ച്ച് നടത്തി­യ തട്ടി­പ്പെ­ന്ന് സി­.ബി­.എസ്.ഇ


കൊച്ചി : സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സി.ബി.എസ്.ഇ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്്മൂലത്തിലാണ് സി.ബി.എസ്.ഇ നിലപാട് വ്യക്തമാക്കിയത്. കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥിനിയായ അമീയ സലീമിന്‍റെ ഹർജിയിലാണ് സി.ബി.എസ്.ഇയുടെ വിശദീകരണം.

2016ൽ‍ സഹോദരൻ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് അമീയ പരീക്ഷയെഴുതാൻ ഉപയോഗിച്ചതെന്നാണ് വിശദീകരണം. ചോദ്യപേപ്പർ മാറി കിട്ടാനുള്ള യാതൊരു സാധ്യതയുമില്ല. 4323761−2018 എന്ന റോൾ നന്പറിലുള്ള വിദ്യാർത്ഥിയുടെ മുൻപും ശേഷവുമുള്ളവർക്ക് 30/2, 30/1 എന്നീ കോഡുകളിലുള്ള ചോദ്യപേപ്പറുകളാണ് ലഭിച്ചത്.

അതായത് പരാതി നൽകിയ വിദ്യാർത്ഥിയ്ക്ക് ലഭിക്കേണ്ടത് 30/3 എന്ന ചോദ്യപേപ്പറാണ്. എന്നാൽ കുട്ടി കാണിച്ചിരിക്കുന്നത് 30/1 കോഡിലുള്ള ചോദ്യപേപ്പറാണ്. അമീയയുടെ സഹോദരൻ 2016ൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയപ്പോൾ അന്നത്തെ സീറ്റ് ക്രമം അനുസരിച്ച് ലഭിച്ചത് 30/1 എന്ന കോഡിലുള്ള ചോദ്യപേപ്പറാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ചോദ്യപേപ്പർ 2016ലേതാണെന്ന് പറയുന്നുണ്ടെന്നും ഈ ചോദ്യപേപ്പർ ആ വർഷത്തിലേതാണെന്ന് കുട്ടിയ്ക്ക് എങ്ങനെ മനസിലായെന്നും സി.ബി.എസ്.ഇ സംശയം ഉന്നയിച്ചു. 

അതേസമയം സി.ബി.എസ്.ഇയുടെ വാദം പച്ചക്കള്ളമെന്ന് അമീയയുടെ അഭിഭാഷകർ‍ കോടതിയെ അറിയിച്ചു. ചോദ്യപേപ്പർ മാറിനൽകിയതിനെ തുടർന്ന് അമീയ സലിമിന് പുനഃപരീക്ഷ നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed