പീപ്പിൾസ് ഫോറം വിഷു-ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ പീപ്പിൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിഷു - ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു. പ്രസിഡണ്ട് ജെ.പി ആസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യഅതിഥി ഐ.സി.ആർ.എഫ്− ചെയർമാൻ അരുൾ ദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മുഖ്യരക്ഷാധികാരി പന്പാവാസൻ നായർ ചടങ്ങിൽ സന്നിഹിതനായിരുന്നു. 4 പി.എം മാനേജിംഗ് എഡിറ്റർ പ്രദീപ് പുറവങ്കരയും, ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രാജേഷ് നന്പ്യാരും ആശംസാ പ്രസംഗം നടത്തി. ചടങ്ങിൽ കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിലെ കിഴക്കുംഭാഗം അന്പലമുക്ക് സ്വദേശിയായ സുരേഷ് കുമാറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി 75,000 രൂപയുടെ ധനസഹായം മുഖ്യരക്ഷാധികാരി പന്പാവാസൻ നായർ സുരേഷ് കുമാറിന്റെ സുഹൃത്തായ ദിലീപിന് കൈമാറി. ഊർജ്ജസ്വലരായ നവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് വേണ്ടി വനിതാവിഭാഗം സംഘടിപ്പിച്ച ‘അമ്മയെ അറിയാൻ’ എന്ന പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കും, അദ്ധ്യാപികമാർക്കുമുളള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ പീപ്പിൾസ് ഫോറം 2018 -19 വർഷത്തിലേയ്ക്കുള്ള എക്സിക്യുട്ടീവ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു.
മുഖ്യരക്ഷാധികാരി− പന്പാവാസൻ നായർ, ഉപദേഷ്ടാവ്− റെജി വർഗ്ഗീസ്, പ്രസിഡണ്ട്− ജെ.പി ആസാദ്, ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ, വൈസ് പ്രസിഡണ്ട് ജയശീലൻ, ആർ.കെ ശ്രീജൻ, അസിസ്റ്റന്റ് സെക്രട്ടറി ശങ്കുണ്ണി, ട്രഷറർ ആന്റ് സ്പോർട്സ്− എം. മനീഷ്, അസിസ്റ്റന്റ് ട്രഷറർ ദിലീപ്, കലാവിഭാഗം സെക്രട്ടറി നിഖിൽ, സാഹിത്യവിഭാഗം−റോഷി, മെന്പർഷിപ്പ് സെക്രട്ടറി വിനീഷ്, ജനറൽ എക്സിക്യുട്ടീവ്− രമേഷ് പരോൾ എന്നിവരും വനിതാ വിഭാഗം കൺവീനർ −രജനി ബിജു, അസിസ്റ്റന്റ് കൺവീനർ നിമിഷാ നിഖിൽ, സന്ധ്യ ജയരാജ്, മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ, നീതു മനീഷ്, ജോളി റജി, നിമ്മി റോഷി, ദിവ്യ വിനീഷ്, ലിബി എജിൻ, സ്മിത, സഞ്ജന ദിലീപ്, സജീനാ ആസാദ്, ദീപാ വിജയകുമാർ എന്നിവരാണ് പുതിയ എക്സിക്യുട്ടീവ് അംഗങ്ങൾ. ചടങ്ങിൽ സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതവും, വൈസ് പ്രസിഡണ്ട്− ശ്രീജൻ നന്ദിയും ആശംസിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.




