കെ­.എം.സി­.സി­ ഫു­ട്ബോൾ കാ­ർ­ണി­വൽ നാ­ളെ­ സമാ­പി­ക്കും


മനാമ: കെ.എം.സി.സി സ്‌പോർട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഇ. അഹമ്മദ് സാഹിബ് റോളിംഗ്  ട്രോഫിക്കിന്് വേണ്ടിയും മുൻ ടൈറ്റാനിയം കളിക്കാരൻ ഒ.കെ തിലകൻ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്ക് വേണ്ടിയുമുള്ള ഇന്റർ‍ കെ.എം.സി.സി ഫുട്ബോൾ‍ കാർണിവൽ നാളെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളോടെ സിഞ്ച് ഇത്തിഹാത് ക്ലബ്ബിൽ സമാപിക്കും. രണ്ടാം ദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ കോഴിക്കോട് എ.ടീമിനെ േസ്റ്ററ്റ് കമ്മറ്റി (1−0)നും, പാലക്കാടിനെ മലപ്പുറം (3−0)നും കോഴിക്കോട് ബി ടീമിനെ കാസർകോട് (1−0)നും പരാജയപ്പെടുത്തി സെമിയിൽ കടന്നു. കോർട്ടർ ഫൈനൽ മത്സരത്തിൽ കണ്ണൂരും മുഹറഖ് ടീമും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചപ്പോൾ പെനാൽറ്റി ഷോട്ട്ഔട്ടിലൂടെ (3−2)ന് കണ്ണൂർ ടീമും സെമിയിൽ കടന്നു.

നാളെ നടക്കുന്ന സെമിയിൽ േസ്റ്ററ്റ് ടീം കണ്ണൂരിനെയും കാസർഗോട് മലപ്പുറമായും മത്സരിക്കും. സമാപന ദിവസം ഒപ്പന തുടങ്ങിയ കലാപരിപാടികളുമുണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed