സിംസിന് പു­തി­യ ഭാ­രവാ­ഹി­കൾ


മനാമ: സീറോ മലബാർ സൊസൈറ്റിയുടെ 2018−-19 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് പോൾ ഉറുവത്ത്, സെക്രട്ടറി ജോയ് തരിയത്, വൈസ് പ്രസിഡണ്ട് ചാൾസ് ആലുക്ക എന്നിവരുടെ നേതൃത്വത്തിൽ പത്തംഗങ്ങളാണ് ഭരണസമിതിയിൽ ഉള്ളത്. ജീവൻ ചാക്കോ ട്രഷറർ, ജേക്കബ് വാഴപ്പിള്ളി അസിസ്റ്റന്റ് ട്രഷറർ, ജോയ് മഠത്തുംപടി അസിസ്റ്റന്റ് സെക്രട്ടറി, മോൻസി മാത്യു മെന്പർഷിപ്പ് സെക്രട്ടറി, ബിനോയ് ജോസഫ് എന്റർടൈമെന്റ് സെക്രട്ടറി, റൂസോ ജോസഫ് സ്പോർട്സ് സെക്രട്ടറി, സജു സ്റ്റീഫൻ ഐ.ടി ആന്റ് ലോഞ്ച് സെക്രട്ടറി എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ. ആന്റണി പുളിക്കലിനെയാണ് ഇന്റേണൽ ഓഡിറ്ററായി തിരഞ്ഞെടുത്തത്. പുതിയ സമിതിയുടെ സ്ഥാനാരോഹണം മെയ് 12ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുെമന്ന് സിംസ് ഭരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed