ഫാ­റ്റ് 20-ാം വാ­ർ­ഷി­കം മെയ് 10ന്; പ്രൊ­ഫ. പി­.ജെ­ കു­ര്യൻ മു­ഖ്യാ­തി­ഥി­


മനാമ: ഫ്രണ്ട്സ്് അസോസിയേഷൻ ഒാഫ് തിരുവല്ലയുടെ 20ാം വാർഷികാഘോഷത്തിൽ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.െജ കുര്യൻ മുഖ്യാതിഥിയാകും. മെയ് 10ന് വൈകുന്നേരം ഏഴ് മണിക്ക് ഗോൾഡൻ ടുലിപ്പ് ഹോട്ടലിലാണ് പരിപാടി നടക്കുക. തുടർന്ന് പിന്നണി ഗായകൻ ദേവാനന്ദിന്റെ നേതൃത്വത്തിൽ ഗാനമേളയും നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ സംഘാടകർ പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബഹ്റൈനിൽ പ്രവാസി മലയാളികൾക്കായും ഒപ്പം നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘടനയാണ് തങ്ങളുടെതെന്നും നാട്ടിൽ മികച്ച നിലയിൽ ഇപ്പോൾ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായും അവർ വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed