ഒന്നാ­മൻ വെറ്റൽ തന്നെ­


മനാമ: ‘ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാന്റ് പ്രീ’യുടെ മത്സരത്തിൽ ഒന്നാം സ്ഥാനം സെബാസ്റ്റ്യൻ വെറ്റൽ കരസ്ഥമാക്കി. രണ്ടാം സ്ഥാനത്ത് വാൾേട്ടരി ബൊട്ടാസും (മെഴ്സിഡെസ്) മൂന്നാം സ്ഥാനത്ത് ലെവിസ് ഹാമിൽട്ടണും(മെഴ്സിഡെസ്) എത്തി. 2004 മുതൽ ബഹ്റൈൻ ഗ്രാന്റ് പ്രീ ആരംഭിച്ചശേഷം ലോകശ്രദ്ധ പിടിച്ച് പറ്റുന്ന കാഴ്ചകളായിരുന്നു കാറോട്ട മത്സരങ്ങളുടേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തിയവർ ആവേശത്തോടെയാണ് മത്സരങ്ങൾ കണ്ടത്. യോഗ്യത നിർണ്ണയ മത്സരത്തിലെ മുന്നേറ്റത്തെ ഒാർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യ ഒരു മണിക്കൂറോളം.എന്നാൽ മൂന്നാമതുണ്ടായിരുന്ന കിമി റൈക്കോനൻ ടയർ മാറ്റും മുന്പേ കാർ മുന്നോട്ടെടുത്തതിന്റെ പേരിൽ, അയോഗ്യനായതോടെ അദ്ദേഹത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന ലെവിസ് ഹാമിൽട്ടൺ മൂന്നാമതെത്തി. ഒടുവിൽ മത്സരാവസാനം ഫിനിഷിംഗ് പോയിന്റിലേയ്ക്ക് ജേതാക്കൾ തങ്ങളുടെ റാങ്കുകൾ അടയാളപ്പെടുത്തിയെത്തുകയായിരുന്നു. മാധ്യമ പ്രവർത്തകരുടെ മുന്നിലായി സജ്ജീകരിക്കപ്പെട്ട വേദിയിൽ ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും, മറ്റ് വിശിഷ്ടാഥിതികളും വേദിയൽ സന്നിഹിതരായിരുന്നു.ഏപ്രിൽ ആറ് മുതൽ ആരംഭിച്ച പരിപാടികളിൽ ആദ്യദിനം ടെസ്റ്റ് ഡ്രൈവ് ആയിരുന്നു. ഏപ്രിൽ ഏഴിന് യോഗ്യത മത്സരമായിരുന്നു. ട്രാക്കിൽ മത്സരത്തിൽ യഥാക്രമം അണിനിരക്കേണ്ടവരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ സെബാസ്ററ്റ്യൻ വെറ്റൽ തന്നെയായിരുന്നു ഒന്നാമത് എത്തിയത്. ഒരു മണിക്കൂർ 27 മിനിറ്റ് 958 സെക്കന്റ് കൊണ്ടായിരുന്നു അദ്ദേഹം വിജയം നേടിയത്. രണ്ടാമത് എത്തിയ കിമി റൈക്കോൻ ഒരു മണിക്കൂർ 28 മിനിറ്റ് 101 സെക്കന്റ് എടുത്തപ്പോൾ വൾട്ടേരി ബൊട്ടാസ് ഒരു മണിക്കൂർ 28 മിനിറ്റ് 124 സെക്കന്റ് എടുത്ത് മൂന്നാമതെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed