’ഭൂമിക’ ചർച്ചാസദസ് സംഘടിപ്പിച്ചു


മനാമ: സമകാലിക ദളിത് രാഷ്ട്രീയം സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ ബഹ്റൈനിൽ ചർച്ചാസദസ് സംഘടിപ്പിച്ചു. സാംസ്കാരിക സംഘടനയായ ഭൂമികയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.എല്ലാ മുഖ്യധാര മത− രാഷ്ട്രരീയ പ്രസ്ഥാനങ്ങളും ഒരു രക്ഷാകർതൃബോധത്തിൽ നിന്നാണ് ദലിത്− ആദിവാസി ജീവിതത്തെ സമീപിച്ചിട്ടുള്ളതെന്നും ഇത് തിരുത്തപ്പെടണമെന്നും ചർച്ച അഭിപ്രായപ്പെട്ടു.ഈ രക്ഷകർതൃബോധം ദലിത്− ആദിവാസി അവസ്ഥയെ മനസ്സിലാക്കാൻ പര്യാപ്തമല്ലെന്നും, അത് അവരെ അദൃശ്യവൽകരിക്കുകയും അവരുടെ ശബ്ദങ്ങളെ തമസ്കരിക്കകുകയും ചെയ്യുമെന്നും ചർച്ച വിലയിരുത്തി. മാധ്യമ പ്രവർത്തകൻ എബി തരകൻ വിഷയമവതരിപ്പിച്ച് സംസാരിച്ചു.ഇ.എ സലിം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.പി ബഷീർ സ്വാഗതം പറഞ്ഞു. സജി മാർക്കോസ്, പങ്കജ് നഭൻ, ഫിറോസ് തിരുവത്ര, രഞ്ജൻ ജോസഫ്, ഷെർളി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed