എക്കണോ­മിക് ജു­ഡീ­ഷ്യറി­ പാ­നൽ നി­യമത്തിന് അംഗീ­കാ­രം


മനാമ : ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിൽ അംഗീകരിച്ച എക്കണോമിക് ജുഡീഷ്യറി കമ്മീഷൻ്റെ (ഇ.ജെ.സി) നിയമത്തിന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ചെയർമാനായ ക്യാബിനറ്റ് അംഗീകാരം നൽകി. പുണ്യഗേഹങ്ങളുടെ തിരുസേവകനും, സൗദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്റെ താൽപ്പര്യ പ്രകാരം നിയമനിർമ്മാണ വകുപ്പിന് അംഗീകാരത്തിനായുള്ള കരട് നിയമം കൈമാറിയിരുന്നു.

ജി.സി.സി രാജ്യങ്ങളിലെ സന്പദ്ഘടനയുടെയും സാന്പത്തിക വികസന മേഖലകളുടെയും ഏകോപനവും വിവിധ മേഖലകളിലെ സംയുക്ത പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമാണ് ഇ.ജെ.സി ലക്ഷ്യമിടുന്നത്. ജി.സി.സി യൂണിഫൈഡ് എക്കണോമിക് ഉടന്പടിയിലെ വ്യവസ്ഥകൾക്ക് വിധേയമായി തീരുമാനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകൾ ഇ.ജെ.സി പരിശോധിക്കും. ഗുദൈബിയ പാലസിൽ നടന്ന ക്യാബിനറ്റ് മീറ്റിങ്ങിൽ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed