ഹോ­സ്റ്റൽ നി­ർ­മ്മാ­ണത്തിന് 75 കോ­ടിയുടെ െ­ടൻ­ഡറാ­യി ­: ജോ­യ്സ് ജോ­ർ­ജ് എം.പി­


ഇടുക്കി : ഇടുക്കി മെഡിക്കൽ കോേളജ് ഹോസ്റ്റൽ ബിൽഡിംഗ് നിർമ്മാണത്തിനായി 75 കോടി രൂപയുടെ ടെൻഡർ ചെയ്തതായി ജോയ്സ് ജോർജ്ജ് എം.പി അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായാൽ ഒരു മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാൻ കഴിയും. 75 കോടിയുടെ സിവിൽ വർക്കുകൾക്കാണ് ഇപ്പോൾ ടെൻഡർ നടത്തിയിട്ടുള്ളത്.

അതേസമയം 27 കോടിയുടെ മെക്കാനിക്കൽ ഇലക്ട്രിക്കൽ ജോലികൾക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ വർക്കുകളും ഉടൻ തന്നെ ടെൻഡർ ചെയ്യും. 2,25,000 ചതുരശ്ര അടി വിസ്താരത്തിലാണ് റസിഡൻഷ്യൽ കോംപ്ലക്സ് നിർമ്മിക്കുന്നത്. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റൽ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും താമസിക്കുന്നതിനുള്ള ഹോസ്റ്റലുകൾ പഠനത്തിന് ശേഷം ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ റസിഡൻഷ്യൽ കോംപ്ലക്സ്. ഒന്നാം ഘട്ടത്തിൽ ആരംഭിച്ച മെഡിക്കൽ കോേളജ് ആശുപത്രി സമുച്ചയ നിർമ്മാണവും രണ്ടാം ഘട്ടത്തിലാരംഭിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. 

മൂന്നാം ഘട്ടമായാണ് റസിഡൻഷ്യൽ കോംപ്ലക്സ് ടെൻഡർ ചെയ്തിട്ടുള്ളത്. 37,000 ചതുരശ്ര അടി വിസ്താരത്തിലുള്ള മൂന്നു ബ്ലോക്കുകളായാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കുക. പെൺകുട്ടികളുടെ ഹോസ്റ്റൽ 56,400 ചതുരശ്ര അടി വിസ്താരത്തിലാണ്. മെഡിക്കൽ ബിരുദ പഠനത്തിന് ശേഷം ഇന്റേൺഷിപ്പ് ചെയ്യുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 37,200 ചതുരശ്ര അടി വിസ്തൃതിയിൽ വെവ്വേറെ ഹോസ്റ്റലുകൾ നിർമ്മിക്കും. 57, 200 ചതുരശ്ര അടി വിസ്താരത്തിലാണ് അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും താമസസൗകര്യം ഒരുക്കുന്നത്. റിക്രിയേഷൻ ഹാളും ലൈബ്രറിയും ആധുനിക കിച്ചണുകളും മെസ് ഹാളും ഉൾപ്പെടെ ഏറ്റവും പുതിയ രീതിയിലുള്ള സാനിട്ടേഷൻ സൗകര്യങ്ങളും ചേരുന്നതാണ് പുതിയ ഹോസ്റ്റൽ സമുച്ചയം. കിറ്റ്കോ സീനിയർ കൺസൾട്ടന്റ് എം.എസ്. ഷാലിമാറാണ് രൂപകൽപന ചെയ്തിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed