അൽ റി­വാക് ആർ­ട്ട് സ്പേസ് സംരക്ഷി­ക്കാൻ ക്യാ­ന്പയി­ൻ


മനാമ : അദ്ലിയയിലെ അൽ റിവാക് ആർട്ട് സ്പേസ് സംരക്ഷിക്കാൻ ഒരു സംഘം കലാ സ്‌നേഹികൾ ക്യാന്പയിൻ സംഘടിപ്പിക്കുന്നു. കലാകാരന്മാരുടെ സംവാദങ്ങൾക്കും പ്രദർശനങ്ങൾക്കും വേദിയായിരുന്ന അൽ റിവാക്, റെസ്റ്റോറന്റാക്കാനുള്ള നീക്കത്തിനെതിരെയാണ് ക്യാന്പയിൻ. കലയെ പ്രോത്സാഹിപ്പിക്കുകയും, പ്രാദേശികവും അന്തർദേശീയവുമായി വളർന്ന് വരുന്ന കലാകാരൻമാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു അൽ റിവാക് ആർട്ട് സ്പേസ്. എന്നാൽ റെസ്റ്റോറന്റ് സൗകര്യമൊരുക്കാനായി കെട്ടിടം അടച്ചു പൂട്ടാൻ ഉടമ ആലോചിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ #protectalriwaq എന്ന പേരിൽ ക്യാന്പയിൻ നടക്കുന്നുണ്ട്. 

വിഷയം ചർച്ച ചെയ്യാനായി മാർച്ച് 11ന് അൽ റിവാക്കിൽ ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വാടക കരാർ പൂർത്തിയായതിനാൽ ആർട്ട് സ്പേസ് അടച്ചിരിക്കുകയാണെന്നും ഉടമ ഇവിടെ ഒരു റെസ്റ്റോറന്റ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നും അൽ റിവാക്ക് ആർട്ട് സ്പേസിലെ ജീവനക്കാരൻ പറഞ്ഞു. “പൂർണ്ണമായി നിറഞ്ഞ വയറുകളേക്കാൾ മനസുകളെയും ആത്മാവിനെയും തൃപ്തരാക്കുക” എന്നതാണ് ക്യാന്പയിന്റെ ആപ്തവാക്യം.

ബഹ്‌റൈനിലെ ചുരുക്കം ചില ആർട്ട് സ്പേസുകളിൽ ഒന്നാണ് അൽ റിവാക് എന്നും, അത് അടച്ചു പൂട്ടുന്നത് യുവ കലാകാരന്മാരെ വേദനിപ്പിക്കുമെന്നും, ഞങ്ങൾക്ക് കൂടുതൽ ഭക്ഷണശാലകൾ ആവശ്യമില്ല എന്നുമുള്ള ട്വീറ്റുകൾ പ്രചരിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed