കേന്ദ്ര-സംസ്ഥാന ബജറ്റ് ചർച്ച ഇന്ന് ബഹ്റൈൻ കേരളീയ സമാജത്തിൽ

മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ന് വൈകീട്ട് 8 മണിക്ക് കേന്ദ്ര−സംസ്ഥാന ബജറ്റിനെ മുൻനിർത്തി ചർച്ച സംഘടിപ്പിക്കുന്നു. പ്രസംഗ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചർച്ച നയിക്കുന്നത് ബഹ്‌റൈൻ സി.എ ചാപ്പ്റ്റർ ഇപ്പോഴത്തെ സെക്രട്ടറിയും കഴിഞ്ഞ വർഷത്തെ പ്രസിഡണ്ടുമായ സി.എ സന്തോഷ് എ.സി.എയും, കാനൂ ഗ്രൂപ്പ് ഓഡിറ്റ് മാനേജരും, സാമൂഹ്യ വിമർശകനുമായ സജി മാർക്കോസുമാണ്.
പങ്കെടുക്കുന്നുവർക്ക് ആശയം പങ്കുവെയ്ക്കുന്നതിനും ചോദ്യം ചോദിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക് പ്രസംഗവേദി കൺവീനർ അഡ്വ. ജോയ് വെട്ടിയാൻ (39175836), സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി ഫിലിപ്പ് (33346684) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.