ഇ. അഹമ്മദ് സാഹിബ് അനുസ്മരണം 16ന്

മനാമ: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രസിഡണ്ടും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദ് സാഹിബിന്റെ ഒന്നാം ചരമ വാർഷികത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 16ന് (വെള്ളി) രാത്രി ഏഴ് മണിക്ക് മനാമ സാൻ റോക്ക് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം സാദിഖലി മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈനിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ സോമൻ ബേബി, രാജു കല്ലുംപുറം, പി.വി രാധാകൃഷ്ണപിള്ള, സുബൈർ കണ്ണൂർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് പ്രസിഡണ്ട്് എസ്.വി ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു.