മാവേലിക്കര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

മനാമ : ബഹ്റൈനിൽ ജോലി ചെയ്‌തുവരികയായിരുന്ന മാവേലിക്കര തഴക്കര കുന്നുംപുറത്ത് വീട്ടിൽ വർഗീസ് ഫിലിപ്പ് (കൊച്ചു പാപ്പി) (57) ഹൃദയാഘാതം മൂലം മരിച്ചു. ഹൃദയസംബന്ധമായ അസുഖം കാരണം രണ്ട് വർഷമായി വീട്ടിൽ വിശ്രമത്തിലായിരുന്ന ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ അസുഖം മൂർച്ഛിക്കുകയും മരണത്തിന് കീഴ്പ്പെടുകയുമായിരുന്നു.
ഭാര്യ അന്നമ്മ ജോൺ സൽമാനിയ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. മക്കൾ ജിബിൻ (എഞ്ചിനീയറിംഗ് വിദ്യാർത്ഥി), ജസ്റ്റിൻ (സി എ വിദ്യാർത്ഥി) എന്നിവർ നാട്ടിലാണുള്ളത്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ പുലർച്ചെ നാട്ടിലേയ്ക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു.