തണൽ - മാഹി കൂട്ടായ്മ നിലവിൽ വന്നു


മനാമ : വടകര ആസ്ഥാനമായുള്ള തണലിന്റെ പ്രവർത്തനങ്ങൾ വിവിധ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തണൽ− മാഹി കൂട്ടായ്മ നിലവിൽ വന്നു. തണൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റഷീദ് മാഹി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഷ്‌കർ പൂഴിത്തല കൺവീനറായും നിയാസ് വി. സി. സെക്രട്ടറിയായും സ്ഥാനമേറ്റു. 

മറ്റ് ഭാരവാഹികൾ: മുഹമ്മദ് നിസ്സാർ (ജോ. കൺവീനർ), പ്രേംജിത് വി, റംഷാദ്, മുഹമ്മദ് റിജാസ് (ജോ. സെക്രട്ടറി), മുനീർ വി.കെ. (ട്രഷറർ), രതീഷ് പൂഴിയിൽ, റഫീഖ് നെല്ലൂർ, ബാബു മാഹി, റഷീദ് പി.പി, ശശി പള്ളൂർ, താഹിർ വി.സി, റയീസ് പി.വി, സഹീർ അബ്ബാസ്, റഫീഖ് കോറോത്, സജിത്ത് മാഹി (എക്സിക്യുട്ടീവ് മെന്പേഴ്സ്). മുജീബ് മാഹി, ഷബീർ മാഹി, തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ റഫീഖ് നെല്ലൂർ നന്ദി പ്രകാശിപ്പിച്ചു. 

തണൽ കുറ്റ്യാടി, തണൽ വില്ല്യാപ്പള്ളി എന്നീ കൂട്ടായ്മകളുടെ രൂപീകരണം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed