'കുന്നിമണിച്ചെപ്പ്' സംഗീത നിശ സംഘടിപ്പിച്ചു


മനാമ : ബഹ്റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമാജം അംഗങ്ങളുടെ കുട്ടികളായ കുരുന്ന് സംഗീത പ്രതിഭകൾ അവതരിപ്പിക്കുന്ന സംഗീത നിശ ഇന്നലെ വൈകുന്നേരം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറി. സംഗീതത്തിലും മറ്റ് ഇതര കലകളിലും താല്പര്യമുള്ള കുട്ടികളെയും, മുതിർന്നവരെയും പ്രോത്സാഹിപ്പിക്കുവാനും, അവരെ വേദിയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ആടാം പാടാം, പാട്ടിന്റെ പാലാഴി, കുന്നിമണിച്ചെപ്പ് എന്നീ പരിപാടികൾ സമാജത്തിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മനോജ്‌ വടകര നേതൃത്വം നൽകുന്ന ട്യൂൺസ് ഓർക്കസ്ട്ര നയിക്കുന്ന തത്സമയ പശ്ചാതല സംഗീതത്തിന്റെ അകന്പടിയോടെയാണ് ഗാനമേള അരങ്ങേറിയത്. കാർത്തിക് മേനോൻ, പവിത്ര പദ്മകുമാർ, ആദിശ്രീ സോണി, അതുൽകൃഷ്ണ ഗോപകുമാർ, ഗോപിക ഗണേഷ്, സ്‌നേഹ മുരളീധരൻ, ആദിത് എസ്. മേനോൻ, സ്റ്റീവ് മാത്യു, ശ്രീനന്ദിനി ശ്രീഹരി, ശ്രേയ ഗോപകുമാർ, അംറീൻ ഉണ്ണികൃഷ്ണൻ, നന്ദന ശ്രീകാന്ത്, ശ്രേയ മുരളീധരൻ, റോഷിനി രജി, ദേവഗംഗ സനിൽചന്ദ്രൻ, റിഷിമ ജഗൻ,ആദർശ് അനിൽകുമാർ, റിഷ ബ് ജഗൻ എന്നിവരാണ് കുന്നിമണിച്ചെപ്പിൽ പങ്കെടുത്ത ഗായിക-ഗായകന്മാർ.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed