ബിസിസിഐ തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ എണ്ണം പത്ത് മടങ്ങ് വർദ്ധിച്ചേക്കാം
മനാമ : വരാനിരിക്കുന്ന ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം കഴിഞ്ഞ തവണത്തേക്കാൾ പത്ത് മടങ്ങ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
വോട്ടർമാരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർദ്ധനയെ നേരിടാൻ തിരഞ്ഞെടുപ്പ് പ്രക്രിയ മെച്ചപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജാസ്സിം ഹസ്സൻ അബ്ദുൾ ആൽ പറഞ്ഞു. ബിസിസിഐ ഉദ്യോഗസ്ഥരും ബെയ്റ്റ് അൽ തിജ്ജാറിലെ ബിസിനസുകാരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുക്കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമത മെച്ചപ്പെടുത്തി, കാലതാമസം ഒഴിവാക്കാൻ ശ്രമിക്കുമെന്നും , വോട്ടെണ്ണൽ പ്രക്രിയ മെഷീൻ ഉപയോഗിച്ചായിരിക്കും നടപ്പിലാക്കുകയെന്നും ചെയർമാൻ വ്യക്തമാക്കി.
പരാതികൾ പരിഹരിക്കുന്നതിന് ഒരു അപ്പീൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്, നിയമനിർമ്മാണ ഡയറക്ടറേറ്റിന്റെ അസിസ്റ്റന്റ് കൌൺസലറും ആക്ടിംഗ് ഡയറക്ടറുമായ സുൽത്താൻ നാസർ അൽ സുവൈദി ആയിരിക്കും അപ്പീൽ കമ്മിറ്റി തലവൻ, അപ്പീൽ കമ്മിറ്റിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും, നിയുക്ത കോടതിയിൽ ഒഴികെയുള്ള അപ്പീലുകൾക്ക് വിധേയമല്ലെന്നും ചെയർമാൻ പറഞ്ഞു.




