ഫ്രണ്ട്ഷിപ്പ് ബാങ്ക്വിറ്റ് ലോഗോ പ്രകാശനം ചെയ്തു

മനാമ: ബഹ്റൈനിലെ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി സംഘടിപ്പിക്കുന്ന ഫ്രണ്ട്ഷിപ്പ് ബാങ്ക്വിറ്റ് ഫെബ്രുവരി 10ന് നടക്കും. ബാങ്ക്വിറ്റിന്റെ ലോഗോ പ്രകാശനം ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി നിർവ്വഹിച്ചു. ചടങ്ങിൽ പാനിന്റെ പ്രസിഡണ്ട് പൗലോസ് പള്ളിപ്പാടൻ, ജനറൽ സെക്രട്ടറി തോമസ് ചിറമേൽ, ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. സൽമാനിയയിലെ മർമാരിസ് ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പാൻ അംഗങ്ങൾക്കും അതിഥികൾക്കും പാസ് മുഖേനയായിരിക്കും പ്രവേശനം.