സനദ് നെറ്റ് വർക്ക് പദ്ധതി : പൂർത്തീകരിച്ചതായി അധികൃതർ

മനാമ : സനദ് അഴുക്കുചാൽ നെറ്റ്−വർക്ക് പദ്ധതി പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. സനദ് സ്വീവറേജ് നെറ്റ് വർക്ക് ബ്ലോക്ക് നന്പർ 745 എന്ന പദ്ധതിയിൽ 90 വീടുകളെ ബന്ധിപ്പിച്ചാണ് പൂർത്തീകരിച്ചത്. 827 മീറ്റർ നീളത്തിൽ പ്രധാന ലൈനും 566 മീറ്റർ നീളത്തിൽ ഉപ ലൈനുകളും ഈ പദ്ധതിയിൽ ഉണ്ട്. പൊതു മരാമത്ത്, മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറി എഞ്ചിനീയർ അസ്മ മുറദാണ് പദ്ധതി പൂർത്തീകരിച്ച കാര്യം വാർത്താകുറപ്പിലൂടെ വെളിപ്പെടുത്തിയത്.