വിവാഹത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ല : സുപ്രീംകോടതി

ന്യൂഡൽഹി : പ്രായപൂർത്തിയായവർ വിവാഹിതരായാൽ മാതാപിതാക്കൾ അടക്കം മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. എതിർക്കുന്നവർ മാതാപിതാക്കളോ, സമൂഹമോ ആരായാലും അവരെല്ലാം പുറത്ത് നിന്നാൽ മതിയെന്നും വിവാഹ കാര്യത്തിൽ ഇടപെടേണ്ടെന്നും ദീപക് മിശ്ര വിശദീകരിച്ചു.
കുടുംബത്തിന്റെ ഇഷ്ടത്തിനും പാരന്പര്യത്തിനും വിരുദ്ധമായി വിവാഹിതരാകുന്ന ചെറുപ്പക്കാർക്കെതിരെ സ്വയം കോടതി ചമഞ്ഞ് വധശിക്ഷ (ദുരഭിമാനക്കൊല) നടപ്പാക്കുന്നത് നിറുത്തലാക്കണം എന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന ശക്തി വാഹിനിയാണ് ഹർജി നൽകിയത്.