അഭിനയ ക്യാന്പ് സംഘടിപ്പിക്കുന്നു
മനാമ : ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ കുട്ടികൾക്കായി അഭിനയ ക്യാന്പ് സംഘടിപ്പിക്കുന്നു. ആത്മവിശ്വാസം വളർത്താനും അഭിനയ കലയുടെ പുതിയ പാഠങ്ങൾ ഉൾക്കൊള്ളാനും സഹായിക്കുന്ന ഈ ക്യാന്പിന്റെ ഡയറക്ടർ മലയാള സിനിമ നാടക രംഗത്തെ പ്രശസ്തനായ മുരളി മേനോനാണ്. ഫെബ്രുവരി 5 മുതൽ 9 വരെ ബഹ്‌റൈൻ കേരളീയ സമാജം ഹാളിലാണ് ക്യാന്പ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സമാജം സ്കൂൾ ഓഫ് ഡ്രാമയുമായി ബന്ധപ്പെടുക. അനഘ രാജീവൻ (39139494), സൗമ്യ കൃഷ്ണപ്രസാദ് (33662656), അനിൽ സോപാനം (33479888).

