മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
മനാമ : ബഹ്റൈൻ ഐ.വൈ.സി.സിയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി മെഗാമെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽബയിലെ അൽ ഘാന കോൺട്രാക്ടിംഗ് കന്പനിയുടെ ലേബർ ക്യാന്പിലായിരുന്നു ഇത് നടന്നത്.
ബഹ്റൈനിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് ക്യാന്പ്് സംഘടിപ്പിച്ചത്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ നടന്ന ക്യാന്പ് സ്വദേശി പ്രമുഖനും അൽ ഖന്ന മാനേജിംഗ് ഡയറക്ടറുമായ അക്കീൽ യൂസുഫ് അൽ ഖന്ന ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ലൈജു തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി നിതീഷ് സ്വാഗതമാശംസിച്ചു. ഐ.വൈ.സി.സി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്കരൻ, യു.കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. അൽ ഘാന കന്പനി മാനേജർ ജോസ്, ഫ്രാൻസിസ് കൈതാരം എന്നിവർ സന്നിഹിതരായിരുന്നു. അലൻ ഐസക് നന്ദി പറഞ്ഞു.

