മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നിച്ചു നിൽ‍ക്കണം : ഐ.എം.സി.സി സെമിനാർ


മനാമ : ഇന്ത്യയിലെ മതേതര ജനാധിപത്യ സംഘടനകൾ ഫാസിസ്റ്റ് ഭരണകൂടത്തിന്റെഭീകരതയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനായി അഭിപ്രായ ഐക്യമുണ്ടാക്കിഒന്നിച്ചു പോരാടണമെന്ന്ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയർമാൻ സത്താർ കുന്നിൽ‍ ആവശ്യപ്പെട്ടു. ബഹ്‌റൈൻ ഐ.എം.സി.സി റിപ്പബ്ലിക്ക് ദിന വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജനാധിപത്യ ഇന്ത്യ വെല്ലുവിളികളും പരിഹാരവും എന്ന സെമിനാർ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ മതേതര പാർ‍ട്ടികളുടെ ഐക്യമില്ലായ്മയാണ് സംഘപരിവാറിന് ഗുണകരമായി മാറുന്നതെന്നും പ്രത്യയശാസ്ത്ര സിദ്ധാന്തങ്ങൾ‍ക്ക് പകരം ഗുണകരമായ യോജിപ്പ് മാത്രമാണ് ഇതിന് പരിഹാരമെന്നും സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. 

ബഹ്‌റൈൻ ഐ.എം.സി.സി പ്രസിണ്ട് ജലീൽ ഹാജി വെളിയംകോട് അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ ഫിറോസ്‌ തിരുവത്ര (നവകേരള), നിസാർ കൊല്ലം (എ.എ.പി)യൂനുസ് സലിം (ഫ്രണ്ട്സ് കൾ‍ച്ചറൽ സെന്‍റർ), അബൂബകർ ഹാജി (ഐ.സി.എഫ്), അലി അക്ബർ (ഐ.എസ്.എഫ്), ഗഫൂർ തിക്കോടി (പി.സി.എഫ്), മൊയ്ദ്ദീൻ കുട്ടി പുളിക്കൽ (ഐ.എം.സി.സി.) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.

ഐ.എം.സി.സി സെക്രട്ടറി നിസാർ അഴിയൂർ സ്വാഗതവും സെക്രട്ടറി ഇസ്സുദ്ദീൻ പി.വി നന്ദിയും പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed