ആര്യയ്‌ക്ക്‌ സഹായവർഷം ചൊരിഞ്ഞു ബഹ്‌റൈൻ സാമൂഹ്യ പ്രവർത്തകർ


മനാമ : ട്രോളുകൾ ഷെയർ ചെയ്തും രാഷ്രീയ വാഗ്വാദങ്ങൾ  നിർത്തിവെച്ചും ബഹ്‌റൈനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഒരു കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ കൈകോർത്തപ്പോൾ അത് ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുരുടെ കൂട്ടായ്മയുടെ വിജയം കൂടിയായി മാറി. ബഹ്റൈനിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ്ഗ്രൂപ്പാണ് കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ പതിവ് ചർച്ചകളും നിർത്തിവച്ചു കൊണ്ട് കേരളത്തിലെ ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻതുനിഞ്ഞിറങ്ങിയത്. കണ്ണൂർ അഴീക്കോട് സ്വദേശിനി ആര്യയുടെ ചികിത്സയ്ക്ക് വേണ്ടിയാണ്എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഗ്രൂപ്പ് അംഗങ്ങൾ ഒത്തുചേർന്നത്. 

ആർക്കും തന്നെ കണ്ണു നിറയാതെ കാണാനാവില്ല അഴീക്കോട്ടുകാരിയായ 13 വയസുള്ള ആര്യയുടെ സങ്കടം. കഴിയുന്നവർ സഹായിക്കുക എന്ന തലക്കെട്ടോടെ ഗ്രൂപ്പിലെ അസ്കർ പൂഴിത്തല എന്ന ഒരംഗം ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്ത സന്ദേശമാണ് ഗ്രൂപ്പംഗങ്ങളെഈ ഒരു സഹായം ചെയ്യുന്നതിന് പ്രേരിപ്പിച്ചത്. കണ്ണൂർ  അഴീക്കോട് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ആര്യ ക്ലാസിൽ  തല ചുറ്റി വീണതിനെ തുടർന്നുള്ള വിദഗ്ദ പരിശോധനയിലാണ് രക്താർബുദം കണ്ടെത്തിയത്. തുടർന്ന്  ആർ.സി.സി യിൽ  ചികിത്സ തുടരവേ ദേഹം മുഴുവൻ പൊട്ടി രക്തം വരുന്ന അപൂർവ രോഗവും പിടിപെട്ടു. ആര്യയുടെ നിർധന കുടുംബം ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന  വാർത്ത ടെലിവിഷനിലൂടെ വന്നപ്പോഴാണ് ലോകം ഈ ദുരിത കഥ അറിയുന്നത്. ഈ മോളുടെ വിഷയത്തിൽ ഗ്രൂപിലുള്ളവർ എല്ലാവരും കൂടി ഒരു സഹായം ചെയ്തു കൂടെ എന്ന് ഒരംഗം പോസ്റ്റ് ചെയ്തപ്പോൾ  മറ്റൊരംഗം  എന്റെ വക ആദ്യമായി അഞ്ച് ദിനാർ  എന്ന് മറുപടി നൽകി. ഇതോടെയാണ് കാരുണ്യത്തിന്റെ പ്രവാഹമാരംഭിച്ചത്. 

ഗ്രൂപ്പിലെ മിക്ക അംഗങ്ങളും ചെറുതും വലുതുമായ തുകകൾ സംഭാവനയായി വാഗ്ദാനം ചെയ്തപ്പോൾ  പല തുള്ളി പേരുവെള്ളമായി ഈ സംരഭം മാറുകയായിരുന്നു. ഇതോടൊപ്പം ഇതേ ഗ്രൂപ്പിലെ തന്നെ അംഗങ്ങളായ പല സംഘടനകളും ആര്യയുടെചികിത്സാനിധിയിലേക്ക് കഴിവിന്റെ പരമാവധി തുക സമാഹരിച്ചു കൊണ്ട് മനുഷ്യസ്നേഹത്തിന്റെ മാതൃക പകർന്നു നൽകി. ജാതി മത ഭേദമില്ലാതെ തന്നെ ഈയൊരു ലക്ഷ്യത്തിലേയ്ക്ക് ഗ്രൂപ്പ് നടന്നു കയറിയപ്പോൾ അതിനെ പിന്തുണയ്ക്കാൻ വിഭാഗീയതകളൊക്ക മാറ്റി വെച്ച് എല്ലാവരും ഒരുമിച്ചു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

 

പണം പിരിച്ചെടുക്കാൻ ഗ്രൂപ്പിലെ തന്നെ ഒരംഗത്തെ എല്ലാവരും ചേർന്ന് ചുമതലപ്പെടുത്തുകയാണ് ചെയ്തത്. ഇതോടൊപ്പം ഗ്രൂപ്പ് അംഗവും, പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ അഴീക്കോട്ടുള്ള ആര്യയും വീട്ടിലെത്തി നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചതും സഹായങ്ങൾ ആര്യയിലേയ്ക്ക് തന്നെ എത്തുന്നുണ്ടെന്നത് ഉറപ്പാക്കുവാൻ സഹായകമായി.കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച്പ്രവർത്തിക്കുന്ന തണലിന്റെ ആംബുലൻസ് ഒരുക്കിയും, ബഹ്റൈനിലെ അമൃതാസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ അമൃതാആശുപത്രിയിൽ വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തതുമൊക്കെ ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരും സംഘടനകളും സജീവമായി തന്നെ ഈക്കാര്യത്തിൽ  ഇടപ്പെട്ടു.നിലവിൽ ബഹ്റൈനിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചുള്ള സഹായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് ഗ്രൂപ്പ് അംഗങ്ങൾ. ഇന്ന് ഉച്ചയ്ക്ക് ശേഷമേ ബഹ്റൈനിൽ നിന്നുള്ള ധനസഹായത്തിന്റെ ഏകദേശ കണക്കുകൾ വ്യക്തമാവുകയുള്ളൂ.ആര്യയുടെ പിതാവ് വത്സനുമായി 9447955216 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്. സഹായങ്ങൾ അയക്കേണ്ട
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ : A/C Name : Arya K A/C Number: 67341308566 State Bank of India Alavil Branch IFSC: SBIN0071207 CIF No: 77149517440.

You might also like

  • Lulu Exchange
  • Straight Forward

Most Viewed