4 പി.എം വരിക്കാരിലെ ഡിസംബർ മാസ വിജയികളെ പ്രഖ്യാപിച്ചു
മനാമ: 4 പി.എമ്മിന്റെ വാർഷിക വരിക്കാർക്കായി എല്ലാ മാസവും നടത്തി വരാറുള്ള റാഫിൾ ഡ്രോയുടെ ഡിസംബർ മാസത്തെ വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് ഫക്റു ആന്റ് സൺസ് നൽകുന്ന ഒന്നാം സമ്മാനം അനീഷ് കുമാർ ശശിധരനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി ദുൽഹൻ റെഡിമെയ്ഡ്സിന്റെ ഗിഫ്റ്റ് ഹാന്പർ ഷാജി രാമുവിനും, ഐപോയിന്റ് നൽകുന്ന മൂന്നാം സമ്മാനം അനൂപ് തോമസിനും, മെട്രോ സൂപ്പർമാർക്കറ്റ് നൽകുന്ന നാലാം സമ്മാനമായ ക്യാഷ് വൗച്ചർ രഞ്ജിത്തിനും, വെസ്റ്റാർ വാച്ച് നൽകുന്ന അഞ്ചാം സമ്മാനം രാജേഷ് രാജപ്പനുമാണ് ലഭിച്ചത്.

