കു­ടുംബ സൗ­ഹൃ­ദവേ­ദി­യു­ടെ­ ക്രി­സ്മസ്-പു­തു­വത്സര ആഘോ­ഷങ്ങൾ ശ്രദ്ധേ­യമാ­യി­


മനാമ : കുടുംബ സൗഹൃദവേദി സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ശ്രദ്ധേയമായി. സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് വി.സി ഗോപാലൻ അദ്ധൃക്ഷത വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ കേരള സർ‍ക്കാർ പ്രവാസി കമ്മീഷൻ അംഗമായി തിരഞ്ഞെടുത്ത സുബൈർ കണ്ണൂർ, ഐ.സി.ആർ.എഫിന്‍റെ പുതിയ പ്രസിഡണ്ടായി നിയമിക്കപ്പെട്ട അരുൾ ‍‍‍‍ദാസ്, കുടുംബസൗഹൃദവേദി രക്ഷാധികാരിയും സ്ഥാപകനുമായ അജിത് കുമാർ എന്നിവരെ വേദിയിൽ ആദരിച്ചു. 

മുൻ ഇന്തൃൻ സ്കൂൾ ചെയർ‍മാൻ എബ്രഹാം ജോൺ, അജയ കൃഷ്ണൻ, ജയിഫർ മൈതാനി, ബഷീർ അന്‍പലായി, അലക്സ് ബേബി, സോവിച്ചൻ ചെന്നാട്ടുശ്ശേരി, റസാഖ് മൂഴിക്കൽ, ഗണേഷ് കുമാർ, മൊയ്തീൻ, വനിതാ വിഭാഗം പ്രസിഡണ്ട് റീനാ രാജീവ്, വനിതാ വിഭാഗം സെക്രട്ടറി സൈറ പ്രമോദ് എന്നിവർ ആശംസകളർ‍പ്പിച്ചു. 

ശുഭാ അജിത് കോറിയോഗ്രാഫി ചെയ്ത നൃത്തനൃത്ത്യങ്ങളും, ഷിൽ‍സ റിലീഷ്, അമധ്യയ് റിലീഷ്, വിനോദ്, ഷാജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്നും അരങ്ങേറി. തോമസ് ഫിലിപ്പ്, രമേശ് അയികോമത്ത്, അജി ജോർ‍ജ്ജ്, തോമസ് സൈമൺ, രമേശ്, രാജീവ്, എബി തോമസ്, എഫ്.എം ഫൈസൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed