കുട്ടികൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
മനാമ : ഐ.സി.എഫ് ഗുദൈബിയ സെൻട്രൽ കമ്മിറ്റി, ഗുദൈബിയ ആസ്റ്റർ ക്ലിനിക്കുമായി സഹകരിച്ച് ഒന്ന് മുതൽ 13 വയസ്സുള്ളവർക്കായി സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു.
ചടങ്ങിൽ ആസ്റ്റർ ബഹ്‌റൈൻ തലവൻ അബിക് റോയിയെ ആദരിച്ചു. സി.എച്ച് അഷറഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മമ്മൂട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കെ.പി സുബൈർ സ്വാഗതവും, മുഹമ്മദ് കുട്ടി ഹാജി നന്ദിയും പറഞ്ഞു. ആസ്റ്റർ ക്ലിനിക്കിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.

