ലാൽ‍ കെ­യേ­ഴ്‍സ് ബഹ്‌റൈൻ ഓഖി­ ദു­രന്തബാ­ധി­തർ‍­ക്ക് കി­റ്റ്‌ കൈ­മാ­റി­


മനാമ: ലാൽ‍ കെയേഴ്സ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർ‍ത്തനങ്ങളുടെ ഭാഗമായി പുതുവർ‍ഷത്തിന് മുന്നോടിയായി ഇന്നലെ ഓഖി ദുരന്തബാധിതർ‍ക്ക് അവശ്യ സാധനങ്ങളടങ്ങിയ കിറ്റ്‌ കൈമാറി. പൂന്തുറ സെന്റ്‌ തോമസ്‌ ചർ‍ച്ച് ഇടവകയിലെ അന്പതോളം കുടുംബങ്ങൾ‍ക്ക് മോഡലും, ടി.വി അവതാരകയുമായ ശ്രീയ അയ്യരാണ് ബഹ്‌റൈൻ ലാൽ‍ കെയേഴ്‍സിന് വേണ്ടി കിറ്റുകൾ കൈമാറിയത്. കൊളോസിയൻ കോൺ‍വെന്റ് സിസ്റ്റർ‍ മേഴ്സി അഗസ്റ്റിൻ, ഗോപു കിരൺ, അരവിന്ദ് മോഹൻ‍ദാസ്‌, നിതിൻ നായർ‍, ലാൽ‍ കെയേഴ്സ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ‍ സന്നിഹിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed