ലോ­ക കേ­രള സഭയിൽ ബഹ്‌റൈൻ നവകേ­രള പ്രതി­നി­ധി­ ബി­ജു­ മലയിൽ പങ്കെ­ടു­ക്കും


മനാമ: കേരള ഗവൺമെന്റ് രൂപീകരിക്കുന്ന ലോക കേരള സഭയിലേയ്ക്ക് നവ കേരള കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു മലയിലിനെ സംസ്ഥാന ഗവൺമെന്റ് നാമനിർദ്ദേശം ചെയ്തു. ഇത് സംബന്ധിച്ച ഗവൺമെന്റിന്റെ അറിയിപ്പ് ലഭിച്ചുവെന്ന് നവ കേരള കലാവേദി സെക്രട്ടറി എം.കെ ജയൻ അറിയിച്ചു. ജനുവരി 12, 13 തീയ്യതികളിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഹാളിലാണ് ആദ്യ സമ്മേളനം. പ്രവാസ ലോകത്ത് അവഗണിക്കപ്പെടുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ ആവശ്യങ്ങളും, പ്രശ്നങ്ങളും പ്രസ്തുത സഭാസമ്മേളനത്തിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും, ഇടതുപക്ഷ മുന്നണിയുടെ ഇടപെടലിനും ഈ അവസരം ഉപയോഗപ്പെടുത്തുമെന്നും, പ്രവാസി തൊഴിലാളികളെ സഹായിക്കുന്ന പദ്ധതികളും, പരിപാടികളും ആവിഷ്കരിക്കാൻ ഇത്തരം സംവിധാനങ്ങൾ ഫലപ്രദമാണെന്നും സെക്രട്ടറി എം.കെ ജയൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed