ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി കോൺഗ്രസ്സിന്റെ ജന്മദിനം ആഘോഷിച്ചു

മനാമ: ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 133ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഒഐസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. രാജു കല്ലുംപുറം ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിലും തുടർന്ന് ഇന്ത്യയുടെ പുരോഗതിയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൽകിയ സംഭാവനകളെ യോഗം അനുസ്മരിച്ചു. ഫാസിസം അതിന്റെ സകല പരിധികളും ലംഘിച്ചു കൊണ്ട് മുന്നോട്ട് പോയികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നില നിർത്താനും അതിന് വേണ്ടി പോരാടാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മാത്രമേ കഴിയൂ എന്നും, എഐസിസി പ്രസിഡണ്ടായി രാഹുൽ ഗാന്ധി ഗാന്ധിയെ തിരഞ്ഞെടുത്തത് കോൺഗ്രസ് പ്രസ്ഥാനത്തിന് കൂടുതൽ ആവേശവും കരുത്തും പകർന്നു നൽകിയതായും യോഗം വിലയിരുത്തി.
ജനറൽ സെക്രട്ടറി ബോബി പാറയിൽ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, യൂത്ത് വിങ് പ്രസിഡണ്ട് ഇബ്രാഹിം അദ്ഹം, ദേശീയ കമ്മിറ്റി അംഗങ്ങളായ ജെയിംസ് കുര്യൻ, സജി എരുമേലി, ജില്ല പ്രസിഡണ്ടുമാരായ ചെന്പൻ ജലാൽ, രാഘവൻ കരിച്ചേരി, നസീമുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.